ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ) കോഴ്‌സ് പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബര്‍ എട്ടു വരെയും ദീര്‍ഘിപ്പിച്ചു. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ക്യാമ്പ് ശബരിമല, പമ്പ, മഞ്ഞത്തോട്, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ വേലംപ്ലാവ് അറയാഞ്ഞിലിമണ്ണ് എന്നീ മേഖലകളില്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിനായി പ്രത്യേക ക്യാമ്പ് തുലാപ്പള്ളി അക്ഷയ സെന്ററില്‍ സെപ്റ്റംബര്‍ 25ന് നടത്തും. അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പത്തനംതിട്ട ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തുലാപ്പള്ളി അക്ഷയ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30…
Read More