പി.ആര്.ഡിയില് വീഡിയോ സ്്ട്രിംഗര്മാരുടെ പാനല്:അപേക്ഷ ക്ഷണിച്ചു ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് (ഐ. ആന്ഡ്. പി.ആര്.ഡി.) വകുപ്പില് കരാര് അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്മാരുടെ പാനല് തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര് ഒന്നിന് പകല് അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്ഫര്മേഷന് ഓഫീസില് സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്കാം. ഇമെയില് വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല. പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ് നമ്പര്, ഇ-മെയില് വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില് രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്കണം. തിരിച്ചറിയല് കാര്ഡിന്റെ പകര്പ്പ്, മുന്പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള് സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്ഫര്മേഷന് ആന്ഡ് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്ഫര്മേഷന് ഓഫീസുമായി ബന്ധപ്പെടാം.…
Read More