സ്വയം തൊഴില് വായ്പാ പദ്ധതി ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില് സംരംഭങ്ങള്ക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് പദ്ധതിലേക്ക് അപേക്ഷിക്കാം. പച്ചക്കറി കൃഷി, മത്സ്യകൃഷി, കച്ചവടം, ഭക്ഷ്യസംസ്ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്മ്മാണം,മെഴുകുതിരി നിര്മ്മാണം, നോട്ട്ബുക്ക് ബൈന്ഡിംഗ്, കരകൗശല നിര്മ്മാണം, ടെയ്ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തില് തുടങ്ങാവുന്ന നാമമാത്ര /ചെറുകിട സംരംഭങ്ങള് ആരംഭിക്കാം. നിലവില് സംരംഭങ്ങള് ഉള്ളവര്ക്കും അപേക്ഷിക്കാം. നിലവില് ബാങ്കുകള്/ ധനകാര്യസ്ഥാപനങ്ങളില് നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള് നടത്തുന്നവര്ക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം. 1,20,000 രൂപയില് അധികരിക്കാത്ത കുടുംബ വാര്ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്പ്പെട്ട 25-55 പ്രായപരിധിയിലുള്ളവര്ക്ക് അപേക്ഷിക്കാം. വനിതകള്ക്ക് മുന്ഗണന നല്കും. അഞ്ച് ശതമാനം വാര്ഷിക പലിശ നിരക്കില് അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ…
Read More