പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/10/2022)

konnivartha.com  കൃഷിക്ക് തുടക്കം കുറിച്ച് ആറന്മുള; നിലം ഉഴുതു തുടങ്ങി ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ് കൊയ്‌തെടുത്തത്. പള്ളിയോട സേവാസംഘത്തിന്റെ കൂടി സഹകരണത്തില്‍ അടുത്ത അഷ്ടമിരോഹിണി വള്ളസദ്യക്കായി 501 പറ നെല്ല് ലക്ഷ്യമിട്ടാണ് ഇത്തവണ കര്‍ഷകര്‍ പാടത്തിറങ്ങിയിട്ടുള്ളത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് അവരെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയതും കൊയ്ത്തുല്‍സവം നടത്തിയതും. ഇത്തവണയും കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനും തരിശുരഹിത പഞ്ചായത്ത് എന്ന…

Read More