ഇന്ന് കർക്കിടകം ഒന്ന് അഥവാ രാമായണമാസം

  വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുളള‍ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ, കർക്കിടകം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കി രാമായണമാസത്തെ വരവേൽക്കുന്നതിനായി തയ്യാറാകാറുണ്ട്. പണ്ടൊക്കെ കർക്കിടക മാസത്തിലെ ആദ്യ ദിവസം മുതൽ, എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുകൂടി വിളക്ക് കൊളുത്തി, അതിന്റെ സമീപം ഇരുന്ന് ‘അധ്യാത്മ രാമായണ’ത്തിലെ (രാമായണത്തിന്റെ മലയാള പതിപ്പ്) ശ്ലോകങ്ങൾ ചൊല്ലും. കർക്കിടക മാസത്തിന്റെ അവസാന ദിവസം രാമായണ പാരായണം അവസാനിക്കുന്ന രീതിയിലാണ് ഈ പാരായണം ചിട്ടപ്പെടുത്തുന്നത്. എന്നാൽ ഇന്ന് വീടുകളിൽ രാമായണം വായിക്കുന്നത് വളരെ അപൂർവമാണ്. ഇപ്പോൾ മുഖ്യമായും ക്ഷേത്രങ്ങളിൽ മാത്രമാണ് പാരായണം നടക്കുന്നത്. ഈ മാസം നിരവധി മത-ആത്മീയ സംഘടനകൾ രാമായണത്തെ അടിസ്ഥാനമാക്കി നാടകങ്ങൾ, പൊതുപ്രഭാഷണങ്ങൾ, പാരായണങ്ങൾ, ക്വിസ് മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ, കോട്ടയം, തൃശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന…

Read More