ജില്ലയിലെ വനഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേരും: മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയിലെ  വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലയിലെ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തിലായിരിക്കും ഉന്നതതലയോഗം ചേരുക.   എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ..എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ഹതയുള്ളവരെ ഭൂമിയുടെ ഉടമകളാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ  അനര്‍ഹമായി ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് പിടിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. കൂടാതെ, റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും…

Read More