വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും

konnivartha.com : വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. എംഎല്‍എ, ജില്ലാ കളക്ടര്‍, റാന്നി കോന്നി ഡിഎഫ്ഒമാര്‍ എന്നിവര്‍ അടങ്ങുന്ന ഒരു നോഡല്‍ കമ്മറ്റി രൂപീകരിക്കും.   വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ആന, കടുവ, പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം നേരിടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. റാന്നി നിയോജകമണ്ഡലത്തിലെ വടശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്ത് അതിര്‍ത്തികളിലാണ് വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമായി ഉള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുക മാത്രമല്ല മനുഷ്യജീവനു തന്നെ ഇവ ഭീഷണിയായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ യോഗം വിളിച്ചത്.   സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും യോജിച്ച് വനാതിര്‍ത്തിയില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക്…

Read More