നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കില്‍ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്‌സ്) ജില്ലയിലെ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടപ്പിച്ച ജില്ലാതല സമ്മിറ്റ് തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ വികസനം ഗുണനിലവാരമുള്ളതാകേണ്ടത് ഏറെ പ്രധാനമാണ്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനുള്ള പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ടി. വി. വിനോദ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി ജില്ലാ…
Read More