മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു

അഞ്ചുകോടി രൂപ ചിലവില്‍ മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു കോന്നി വാര്‍ത്ത : കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ ചിലവില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ട് ബ്ലോക്കുകളായാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാകുന്നത്. ഒരു അക്കാദമിക് ബ്ലോക്കും ഒരു ഓഡിറ്റോറിയം ബ്ലോക്കുമാണു യാഥാര്‍ത്ഥ്യമാകുക. 11 ക്ലാസ് മുറികളുള്ള രണ്ട് ഫ്‌ളോറില്‍ അക്കാദമിക് ബ്ലോക്ക്, അറ്റാച്ച്‌ചെയ്ത ടോയ്ലറ്റുള്ള ഹെഡ്മിസ്ട്രസിനുള്ള മുറി, സ്റ്റാഫ് റൂം, കൗണ്‍സിലിങ് മുറിയോടൊപ്പം ടോയ്‌ലറ്റ്, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓഡിറ്റോറിയം ബ്ലോക്കില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, മെഡിക്കല്‍ റൂം, അടുക്കള, ഡൈനിംഗ് റൂം, നാല് ടോയ്ലറ്റ് എന്നിവ താഴത്തെ നിലയില്‍ സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയവും…

Read More