ടിപ്പർ ലോറി കുഴൽ കിണറും കാറും ഇടിച്ചു തകർത്തു : കോന്നിയില്‍ നാട്ടുകാരുടെ ജീവൻ തുലാസിൽ

  konnivartha.com: കോന്നി ചെങ്ങറ പാറമടയിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ജനങ്ങൾക്ക് ഭീഷണി ആകുന്നു. അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് ജംഗ്ഷനിലെ ജല വിതരണത്തിനുള്ള പൊതു കുഴൽ കിണർ അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിച്ചു തകർത്ത് നിർത്താതെ പോവുകയുണ്ടായി. ഇന്ന് നിയന്ത്രണം വിട്ട ഒരു ടിപ്പർ തണ്ണിത്തോട് സ്വദേശി സജുവിന്റെ കാർ ഇടിച്ചു തകർത്തു. ചെങ്ങറയിൽ അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പ്രതിഷേധ പ്രകടനവും യോഗവും നടത്തുകയുണ്ടായിരുന്നു.കൊടുംവളവും കയറ്റിറക്കങ്ങളുമുള്ള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ഭാരം കയറ്റിയാണ് വാഹനങ്ങൾ പോകുന്നതെന്നും സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദനീയമായ അളവിൽ കുടുതൽ പാറയാണ് കടത്തുന്നതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചിരുന്നു, അനധികൃത പാറമടയുടെ പ്രവര്‍ത്തനം മൂലം സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് . പ്രതിക്ഷേധിക്കുന്ന ആളുകള്‍ക്ക് എതിരെ സംഘടിതമായി…

Read More