കോന്നിയില്‍ ശക്തമായ മഴയും ഇടിയും മിന്നലും

  konnivartha.com: കോന്നിയില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴയും ഇടിയും മിന്നലും കാറ്റും . പല സ്ഥലത്തും വൈദ്യുതി ഇല്ല . ചിലയിടങ്ങളില്‍ ശക്തമായ കാറ്റ് വീശി . വൈകിട്ട് മുതല്‍ കോന്നിയിലും കിഴക്കന്‍ മേഖലയിലും ഇടവിട്ട്‌ ശക്തമായ മഴയാണ് .കോന്നി ടൌണ്‍ ഭാഗത്ത്‌ ഓടകളുടെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വെള്ളക്കെട്ട് ഉണ്ട് . കെ എസ് റ്റി പി റോഡ്‌ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ട് എന്നും ജന സംസാരം . ഓടകളുടെ കാര്യത്തിലും ,വിട്ടു കിട്ടിയ സ്ഥലം കൃത്യമായി ഉപയോഗിക്കാത്തതും ,വസ്തു ഉടമകളുമായി ഉള്ള അവിശുദ്ധ കൂട്ട് കെട്ടും വിജിലന്‍സ് അന്വേഷിക്കണം എന്നാണു ആവശ്യം . ശരിയായി അന്വേഷിച്ചാല്‍ കെ എസ് റ്റി പിയെ തന്നെ  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉതകുന്ന തരത്തില്‍ ഉള്ള ക്രമക്കേടുകള്‍ കോന്നിയിലെ റോഡ്‌ പണിയില്‍ ഉണ്ടെന്നു ആക്ഷേപം ഉണ്ട് ഇടിയും മിന്നലും…

Read More