പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി

  പമ്പാ നദിയിലെ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. നാലുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.പത്തനംതിട്ട റാന്നിയില്‍ ഉച്ചകഴിഞ്ഞ് 3.40-ഓടെയാണ് നാലുപേരും അപകടത്തില്‍പ്പെട്ടത്.   തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍ (50), മകള്‍ നിരഞ്ജന (17), അനില്‍ കുമാറിന്റെ സഹോദരന്‍ സുനിലിന്റെ മകന്‍ ഗൗതം (15) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്.

Read More