കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജിനായി നിരവധി വികസന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളജില്‍ നിരവധി സ്‌പെഷ്യാലിറ്റികള്‍ പുതിയതായി ആരംഭിക്കും. കോന്നി, ഇടുക്കി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളിലാണ് പുതിയ സ്‌പെഷ്യാലിറ്റികള്‍ മുന്‍ഗണന നല്‍കി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പുതിയ ആയിരത്തോളം തസ്തികകള്‍ കോന്നിക്ക് അനുവദിക്കും. അതോടെ കോന്നി അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജായി മാറും. അഞ്ചു കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, 15 ലക്ഷം രൂപ ഉപകരണങ്ങള്‍ വാങ്ങാനും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More