konnivartha.com : അന്യ ജില്ലകളില്‍ നിന്നും കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വിനോദത്തിന് വേണ്ടി അച്ചന് കോവില്‍ നദിയിലും കല്ലാറിലും ഇറങ്ങി കുളിക്കുന്നത് ഏറെ അപകടം ക്ഷണിച്ചു വരുത്തും . നീന്തല്‍ പോലും അറിയാത്ത ആളുകള്‍ ആണ് ഇരു നദികളിലും ഇറങ്ങി കുളിക്കുന്നത് . വേനല്‍ കടുത്തതോടെ നദികളിലെ ജല നിരപ്പ് താഴ്ന്നു എങ്കിലും വലിയ കയങ്ങള്‍ ഈ നദികളില്‍ ഉണ്ട് . കാല് വഴുതി കയത്തിലേക്ക് എത്തപ്പെടുവാന് സാധ്യത ഉണ്ട് . കോന്നി കൊടിഞ്ഞിമൂല കടവിലും മറ്റും ആഴമേറിയ പാറ ഇടുക്കുകള്‍ ഉണ്ട് . നീന്തല്‍ വശം ഉള്ളവര്‍ പോലും ഇതില്‍പ്പെട്ടു മരണപ്പെട്ടിട്ടുണ്ട് . കോന്നി അഗ്നി ശമന വിഭാഗം അടിയന്തിരമായി ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിക്കണം . കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം . നിലവില്‍ കോന്നി എക്കോ ടൂറിസം…
Read More