ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും

    ജില്ലാ കളക്ടർമാരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സെക്രട്ടറിമാർക്ക് ചുമതല കോന്നി വാര്‍ത്ത : ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേർന്നതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർക്കു പുറമെ ആർമി, നേവി, എയർഫോഴ്സ്, എൻഡിആർഎഫ്, ബിഎസ്എഫ്, സിആർപിഎഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ ഇവർ യോഗത്തിൽ വിശദീകരിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കും. വിവിധ സേനകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കും. തദ്ദേശസ്വയംഭരണ…

Read More