ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

  ടാപ്പിങ്ങിന് ഇരുചക്ര വാഹനത്തിൽ പോയ ദമ്പതികളെ പന്നി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നെടുമങ്ങാട് നന്ദിയോട് ആലുംകുഴി ഇമ്മാനുവേൽ ഹൗസിൽ ആർ. ഗ്ലോറി(62)യെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ജോസിനും പരുക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്.

Read More

എസ് എസ് എൽ സി, പ്ലസ് ടു വിജയികളുടെ അനുമോദന സദസും, പഠനോപകരണ വിതരണം

  konnivartha.com: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ സോമശേഖരൻ നായർ പഠനോപകരണ വിതരണം നടത്തി.വേദി ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്,അഡ്വ.നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, വാണ്ട സതീഷ്, അനിൽകുമാർ.എ, ആദിത്യൻ.എസ്, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Read More

Prime Minister Narendra Modi dedicates Vizhinjam International Seaport in Kerala worth ₹8,800 crore to the nation

konnivartha.com:Prime Minister  Narendra Modi dedicated Vizhinjam International Deepwater Multipurpose Seaport worth Rs 8,800 crore to the nation today in Thiruvananthapuram, Kerala. Addressing the gathering on the auspicious occasion of the birth anniversary of Bhagwan Adi Shankaracharya, the Prime Minister highlighted that three years ago, in September, he had the privilege of visiting the revered birthplace of Adi Shankaracharya. He expressed his joy that a grand statue of Adi Shankaracharya has been installed in the Vishwanath Dham complex in his parliamentary constituency, Kashi. He emphasized that this installation stands as a…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു

  konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ…

Read More

ഷാജി എൻ കരുൺ(73) അന്തരിച്ചു

  പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാൻ…

Read More

ബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ:റിസർവേഷൻ ആരംഭിച്ചു

  konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് . സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.

Read More

കോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

  konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.

Read More

ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു

  Konnivartha. Com/തിരുവനന്തപുരം : കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു. ബാല ഭദ്രാ ദേവി പ്രതിഷ്ഠയ്ക്ക് ഒപ്പം ശ്രീ ഗണപതി, മാടൻ തമ്പുരാൻ, യോഗീശ്വരൻ, വന ദുർഗ്ഗ എന്നീ ഉപ സ്വരൂപ പീഠങ്ങളും കലശം ആറാടിച്ചു പ്രതിഷ്ഠ നടത്തി. അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമിത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മൃത്യഞ്ജയ ഹോമം, നാഗരുകാവിൽ നെയ് വിളക്ക് സമർപ്പണം, ആചാര്യ വരണം, വാസ്തു ബലി, പ്രാസാദ ശുദ്ധി, ഭഗവതി സേവ, സുദർശന ഹോമം, സുകൃത ഹോമം, വിഷ്ണു പൂജ, ബ്രഹ്മ രക്ഷസ് പൂജ, കലശപൂജ, നവഗം പൂജ എന്നിവ മൂന്നു ദിവസം വിശേഷാൽ പൂജകളായി സമർപ്പിച്ചു. പ്രതിഷ്ഠ കർമ്മത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, കാവ്…

Read More

വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

  തിരുവനന്തപുരത്ത് വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ (28) വെള്ളറട പോലീസിന് മുന്‍പാകെ കീഴടങ്ങി .വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അടുക്കളയിലാണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്.ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പോലീസിനോടു പറഞ്ഞത്.സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പ്രജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. son killed father in thiruvananthapuram

Read More

തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി ( 08/01/2025 )

  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.   മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും…

Read More