konnivartha.com: Press Information Bureau, Thiruvananthapuram, under the Ministry of Information and Broadcasting, Government of India, will organize a one-day media workshop, Vartalap, for regional journalists in Pathanamthitta district. The event will be held on September 25th, 2025, at Evergreen Continental, Pathanamthitta, commencing at 10:00 a.m. The workshop will be inaugurated by District Collector Prem Krishnan, with V. Palanichamy, Additional Director General, PIB Kerala-Lakshadweep Region, presiding over the function. Biju Kurian, President, Pathanamthitta Press Club, will deliver the keynote address. George Mathew, Deputy Director, PIB, will deliver the welcome address,…
Read Moreടാഗ്: Thiruvananthapuram
കാറുകള്‍ കൂട്ടിയിടിച്ചു :യുവാവ് മരണപ്പെട്ടു
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു . തിരുവനന്തപുരം നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്. നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽപെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രമ്മർ കലാകാരനായ ബെന്നറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .
Read MoreInternational courier cargo terminals operational in Thiruvananthapuram and Kozhikode
konnivartha.com: International courier cargo terminals have been set up in Thiruvananthapuram and Kozhikode. At a function held at Shankhumukham Air Cargo Terminal, Thiruvananthapuram, Kerala State Industries and Commerce Minister P. Rajeev inaugurated the terminals in Thiruvananthapuram and Kozhikode. Thiruvananthapuram Zone CGST & Customs Chief Commissioner Sheikh Khader Rahman inaugurated the terminal. Minister P. Rajeev appreciated the crucial role that modern courier cargo facilities play in enhancing Kerala’s global trade competitiveness and supporting the industrial growth of the state. The Minister also thanked the Customs Department for its support in…
Read Moreഎമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ
konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് ശ്രീ അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ രജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും. തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്,…
Read Moreഓണം വാരാഘോഷത്തിന് സമാപനം
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജി. ആർ. അനിൽ തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മന്ത്രിയായ മാർട്ടിൻ മയ്യറും കാഴ്ച വിരുന്നിന് സാക്ഷിയായി. മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി. കെ. ഹരീന്ദ്രൻ, കെ. പി. കുഞ്ഞഹമ്മദ് കുട്ടി, വി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എം കൃഷ്ണൻ നായർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ…
Read Moreസെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ അവധി
konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.
Read Moreയുവാവ് കുഴഞ്ഞു വീണു മരിച്ചു
ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു(48) ആണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ്.നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ:വി.എസ്.ഷീബ. മകൻ:ശ്രേയസ്.
Read Moreവി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും
konnivartha.com: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക്…
Read Moreഅപൂർവ കാന്തിക സിഗ്നൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തി
konnivartha.com: ശ്രദ്ധേയമായ കണ്ടെത്തൽ നടത്തി തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (IIST) ജ്യോതിശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം. ശൈശവാവസ്ഥയിലുള്ള ബൃഹദ് നക്ഷത്രത്തിനു സമീപം ചാക്രിക ധ്രുവീകരണം (Circular polarisation) എന്നറിയപ്പെടുന്ന പ്രത്യേക ഗുണമുള്ള റേഡിയോ വികിരണം കണ്ടെത്തി. വൈദ്യുതകാന്തിക തരംഗത്തിലുണ്ടാകുന്ന ഒരു ഘടകമാണു ചാക്രിക ധ്രുവീകരണം. ഇവിടെ ഇതു റേഡിയോ തരംഗങ്ങളാണ്. ഇവയ്ക്കു വൈദ്യുത-കാന്തികമണ്ഡല വെക്ടറുകളുണ്ട്. ചാക്രിക ധ്രുവീകരണം നടക്കുമ്പോൾ ഈ മണ്ഡലങ്ങൾ വൃത്താകൃതിയിൽ കറങ്ങുന്നു. തരംഗം ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ദിശയ്ക്കു ചുറ്റുമാണ് ഈ ഭ്രമണം സംഭവിക്കുന്നത്. രൂപംകൊള്ളുന്ന ബൃഹദ് നക്ഷത്രത്തിന്റെ തൊട്ടരികിലായി കാന്തികമണ്ഡലങ്ങളുടെ ശക്തിയെക്കുറിച്ചുള്ള നേരിട്ടുള്ള ആദ്യ സൂചന ഈ വികിരണം നൽകുന്നു. എല്ലാ ഗാലക്സികളെയും രൂപപ്പെടുത്തുന്ന ഭീമൻ നക്ഷത്രങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിലേക്ക് ആവേശകരമായ ജാലകം തുറക്കുകയാണു പുതിയ ഈ കണ്ടെത്തൽ. ‘ദി…
Read Moreമൊബൈൽ പാസ്പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു
konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിൽ മൊബൈൽ പാസ്പോർട്ട് സേവാ വാൻ ഇന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 2025 ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ പാസ്പോർട്ട് സേവാ വാനിനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന…
Read More