തമിഴ്‌നാട് തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉള്ള തേക്ക് കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി

  KONNIVARTHA.COM : തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി .കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്. 20 മീറ്റർ നീളമാണ് തടിക്കുള്ളത്. നികുതിയടക്കം ഒൻപതുലക്ഷം രൂപ ക്ഷേത്രക്കമ്മറ്റി വനംവകുപ്പിന് നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തിരുനാഗേശ്വരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ഉപ്പിളി അപ്പന്‍ കോവില്‍ . ദ്രാവിഡ വാസ്തുവിദ്യാ…

Read More