konnivartha.com : വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം 13 കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ 18 കാരൻ തണ്ണിത്തോട് പോലീസിന്റെ പിടിയിലായി.തണ്ണിത്തോട് തേക്കുതോട് മേലേ പറക്കുളം ഓലിക്കൽ വീട്ടിൽ സുനിലിന്റെ മകൻ അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. അമ്മൂമ്മയുടെ പരാതിയിൽ കാണാതായതിന് കേസെടുത്ത തണ്ണിത്തോട് പോലീസ്, പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം ലഭിക്കുന്നതിന് ജില്ലാ പോലീസ് സൈബർസെല്ലിന്റെ സഹായം തേടി. തുടർന്നാണ് പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ പ്ലസ് 2 വിന് പഠിക്കുന്ന അഖിലിനൊപ്പമുണ്ടെന്ന് അറിഞ്ഞത്. വൈകിട്ട് തിരിച്ചുപോകാമെന്ന് വാക്കുകൊടുത്തശേഷം സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഇയാൾ, പെൺകുട്ടിയെ അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തുന്നതുവരെ പെൺകുട്ടിയുടെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ആറുമാസമായി ഇരുവരും അടുപ്പത്തിലാണെന്നും, എല്ലാദിവസവും വിളിക്കാറുണ്ടെന്നും പെൺകുട്ടി പോലീസിന് വീട്ടിൽ വച്ച് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിലെത്തിയ ഉടനെ മുറിക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും, ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നുവെന്നും…
Read More