konnivartha.com: അടൂർ മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) ആണ് പിടിയിലായത്. കഴിഞ്ഞവർഷം നവംബർ 13 രാത്രിയും പിറ്റേന്ന് പുലർച്ചെക്കുമിടയിലാണ് പ്രതികൾ മോഷണം നടത്തിയത്. നാലമ്പലത്തിൽ കയറി തിടപ്പള്ളിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ, ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 6000 രൂപ കവർന്നു. പിന്നീട്, നാലമ്പലത്തിനടുത്തുള്ള മാനേജരുടെ മുറിയുടെ പൂട്ട് പൊളിച്ചു കയറി മേശയിൽ സൂക്ഷിച്ച 4000 രൂപയും 15000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു കടക്കുകയായിരുന്നു. 15 ന് കേസെടുത്ത പോലീസ് ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി. ദൃശ്യങ്ങളിൽ നിന്നും രണ്ട് പ്രതികൾ ഉണ്ടെന്ന് വ്യക്തമായിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ…
Read More