konnivartha.com; നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. 24 മണിക്കൂറും പൊലിസ്, മെഡിക്കല്‍ സേവനം ഉറപ്പാക്കും. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഭക്ഷണശാലകളില്‍ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.…
Read Moreടാഗ്: thelliyoor
കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍
konnivartha.com: പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. മല്ലപ്പള്ളി, പുറമറ്റം, തെള്ളിയൂർ എന്നീ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഗഞ്ചാവ് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനപ്പെട്ട ആളായിരുന്നു പിടിയിലായത്. ടിയാന് കഞ്ചാവ് പെരുമ്പാവൂർ ഭാഗത്തുനിന്നും അന്യസംസ്ഥാന തൊഴിലാളികൾ മുഖാന്തരമാണ് എത്തിച്ചേർന്നിരുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read Moreപത്തനംതിട്ടയില്‍ ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം ജൂലൈ 26ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 26ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 25ന് മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
Read More