ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും, കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുകയും അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. തെക്കേക്കരയില്‍ അര ഏക്കര്‍ തരിശ് പുരയിടത്തിലാണ് കൃഷി ആരംഭിക്കുന്നത്.…
Read More