സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന് സ്നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനാചരണത്തോട് അനുബന്ധിച്ച് ആറന്മുള യുവജന സാംസ്കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടി സമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്.എല്‍.എം പദ്ധതി മുഖേന ദേശീയ വ്യാപകമായി 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. സംവാദ പരിപാടിയോടൊപ്പം ജെന്‍ഡര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുത്തു നടപ്പാക്കുക വഴി ലിംഗതുല്യത, ലിംഗനീതി, സമത്വം…
Read More