സർക്കാർ ജീവനക്കാരി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

  പത്തനംതിട്ട : സർക്കാർ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖകൾ ചമച്ച് ഹൈകോടതിയിൽ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ.   കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ. ഹൈകോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ച പ്രതി, അത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹൈകോടതിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി    തരപ്പെടുത്തിക്കൊടുക്കാമെന്ന് യുവതി, പ്രിൻസിന്റെ പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും, പ്രതിയുടെ അക്കൗണ്ടിലേക്ക് 2020 മേയ് 27 ന് 9000 രൂപയും, ഒക്ടോബർ 7 ന് 345250 രൂപയും, യുവാവിൽനിന്നും ഒരുലക്ഷം നേരിട്ടും വാങ്ങിയും, സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി…

Read More