മൻ കി ബാത് ക്വിസ് മത്സര വിജയികൾ ഓഗസ്റ്റ് 10 ന് യാത്ര തിരിക്കും

  പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 100 -ാമത് പരമ്പരയോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾ ഡൽഹി സന്ദർശനത്തിന് ഓഗസ്റ്റ് 10 ന് യാത്ര തിരിക്കും . ഡൽഹിയിലെയും സമീപത്തെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സ്മാരകങ്ങൾ രാജ്ഘട്ട്, പാർലമെന്റ്, രാഷ്ട്രപതി ഭവൻ, പ്രധാന മന്ത്രി സംഗ്രഹാലയ്, താജ്മഹൽ തുടങ്ങിയവ സന്ദർശിക്കുവാനും കേന്ദ്ര മന്ത്രിമാരുമായി സംവദിക്കാനുമുള്ള സൗകര്യവും ഇവർക്ക് ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ താലൂക്ക് തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിഭാഗങ്ങളിൽ മൻ കി ബാത്തിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് പരിപാടിയിൽ വിജയിച്ച 17 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെ 37 അംഗ സംഘം ഓഗസ്റ്റ് 10 ന് തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്സിൽ പുറപ്പെടും. ഡൽഹിയിൽ 12 ന് എത്തുന്ന…

Read More