ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി

  ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മുടങ്ങാതെ ശുദ്ധജല വിതരണവുമായി കേരളാ വാട്ടര്‍ അതോറിറ്റി. തടസമില്ലാത്ത ജലവിതരണത്തിനായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുകളും പൈപ്പ് ലൈനുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കാനന പാതയിലൂടെ കാല്‍നടയായെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍, ദേവസ്വം ബോര്‍ഡിന്റെ ചുക്ക് വെള്ള കൗണ്ടറുകള്‍, സന്നിധാനത്തെ എല്ലാ വിഭാഗം വകുപ്പുകളുടേയും ക്യാമ്പുകള്‍, അരവണ പ്ലാന്റ്, ആശുപത്രികള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിയാണ് വെള്ളമെത്തിക്കുന്നത്. ഇതോടൊപ്പം കുന്നാര്‍ ഡാമില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴി പ്രകൃതിദത്ത മാര്‍ഗത്തിലൂടെ പാണ്ടിത്താവളത്ത് എത്തിക്കുന്ന വെള്ളമാണ് സന്നിധാനത്ത്് ഉപയോഗിക്കുന്നത്. പമ്പയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന പമ്പ് ഹൗസില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണത്തിന്റെ തുടക്കം. ഇവിടെ നിന്നും നീലിമല ബോട്ടം,…

Read More