കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. റഷ്യയുടെ സ്പുട്‌നിക് ഉള്‍പ്പെടെ ഉള്ള അഞ്ച് വാക്‌സിനുകളുടെ കൂടി ഉപയോഗത്തിന് അനുമതി നൽകും. നിലവിൽ ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്. സ്പുട്‌നിക്കിന് പുറമേ ജോൺസൺ ആന്‍റ് ജോൺസൺ, നൊവാക്‌സ്, സൈഡസ് കാഡില, ഭാരത് ബയോടെക്കിന്റെ ഇൻഡ്രാ നേസൽ വാക്‌സിൻ എന്നിവയ്ക്കാണ് അനുമതി നൽകുക പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി ആകെ 10 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 15,17,963 സെഷനുകളിലായി 10,15,95,147 വാക്സിൻ ഡോസ് വിതരണം ചെയ്തു. ഇതിൽ 90,04,063 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 55,08,289…
Read More