konnivartha.com : കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കന്ററി സ്കൂൾ റൂബി ജൂബിലി ആഘോഷപരിപാടികൾക്ക് തുടക്കമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും വിഖ്യാത സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി ഉദ്ഘാടനം നിർവഹിച്ചു . പുതിയ തലമുറയെ പഠിപ്പിക്കാനും പഠിക്കാനും അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണമെന്ന് അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു. വിജ്ഞാനവും വിനോദവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള വരവേഗ വിസ്മയത്തിലൂടെയും സചിത്ര പ്രഭാഷണത്തിലൂടെയും വേറിട്ട ശൈലിയിലായിരുന്നു ജിതേഷ്ജിയുടെ ഉദ്ഘാടനം. സ്കൂൾ മാനേജർ റവ : ഫാദർ തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി മാത്യുസ് ജോർജ്, ട്രഷറർ വർഗീസ് പുന്നൻ, ടി എം ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ ഡോ ആനി മാത്തൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ സാലമ്മ കുര്യൻ നന്ദിയും പറഞ്ഞു
Read More