konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 56 വീടുകളും രണ്ടാംഘട്ടത്തില്‍ 37 വീടുകളും മൂന്നാംഘട്ടത്തില്‍ 93 വീടുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനരഹിതര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. ഭൂമി ഇല്ലാത്തവരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം പന്തളത്തും ഏഴംകുളത്തും ഒരുങ്ങുന്നു. കേരളത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ഉത്തമ ബോധ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും…
Read More