പാഷന് ഫ്രൂട്ടില്‍ നിന്നു മികച്ച് വിളവ്, പ്രൂണിങ്ങിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം : പാഷന് ഫ്രൂട്ടില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പ്രൂണിങ്. പാഷന് ഫ്രൂട്ട് ചെടികള്‍ പ്രധാനമായും വളര്‍ച്ച കുറഞ്ഞു മുരടിച്ചു നില്ക്കുന്ന സമയം തണുപ്പുകാലമാണ് . ഈ സമയമാണ് പ്രൂണിങ്ങിന് ഏറെ അനുയോജ്യം . ആരോഗ്യമില്ലാത്ത ശിഖിരങ്ങളും ഉണങ്ങിയ വള്ളികളും മൂര്‍ച്ചയേറിയ കത്തികൊണ്ടു മുറിച്ചു മാറ്റണം. നിലത്തു കൂടി പടര്‍ന്നു കിടക്കുന്ന വള്ളികളും കട്ട് ചെയ്തു മാറ്റാം. പ്രൂണിങ് കഴിഞ്ഞ ഉടനെ 5 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്ത് കൊടുക്കണം. ഇതു പുതു നാമ്പുകള്‍ പെട്ടെന്ന് വരാന്‍ സഹായകമാകും. ഒന്ന് – ഒന്നര മാസം കൊണ്ട് തന്നെ പൂക്കളും കായ്കളുമായി തോട്ടം വീണ്ടും നിറയും. വര്‍ഷാവര്‍ഷമുള്ള പ്രൂണിങ്ങ് ചെടിയുടെ ശരിയായ വളര്‍ച്ചക്ക് സഹായിക്കും.…
Read More