സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ചതാണെന്നും ഈ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സി. കേശവന്‍ സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട സ്മരണയും സ്മാരകവും വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സ്മാരകത്തിന്റെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലനും കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയനും സ്മാരക സ്‌ക്വയറിന്റെ നവീകരണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. സി. കേശവന്റെ സ്മരണാര്‍ഥം ചരിത്രമ്യൂസിയം സാക്ഷാത്കരിക്കും. സി. കേശവന്റെ സ്മരണാര്‍ഥം മ്യൂസിയം വേണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ച് റീബില്‍ഡ്…
Read More