സ്കൂട്ടർ മോഷ്ടാവിനെ കോന്നി പോലീസ്  ഉടനടി കുടുക്കി 

  KONNI VARTHA.COM : കോന്നി അട്ടച്ചാക്കൽ ഗ്യാസ് ഏജൻസിക്ക് സമീപം സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ കള്ളൻ പോലീസിന്റെ വലയിൽ കുടുങ്ങി. ഈ മാസം പത്തിന് ഉച്ചക്ക് 12 നാണ് മോഷണം നടന്നത്. മലയാലപ്പുഴ ചെങ്ങറ തെക്കേചരുവിൽ വീട്ടിൽ രാജു ഫിലിപ്പി (70) ന്റെ 60000 രൂപ വിലവരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ച കോന്നി പോലീസിന് പിറ്റേന്ന് വൈകിട്ട് നാല് മണിക്ക് മോഷ്ടാവിനെ പിടികൂടാൻ സാധിച്ചു.   കുളനട ഉളനാട് പോളച്ചിറ ചിറക്കരോട്ട് വീട്ടിൽ മോഹനൻ (36) ആണ് അറസ്റ്റിലായത്.പന്തളം, ഇലവുംതിട്ട, അടൂർ പോലീസ് സ്റ്റേഷനുകളിൽ 5 കേസുകളിൽ പ്രതിയാണ് മോഹനൻ. പന്തളം പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന്  കേസുകളുണ്ട്, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെടുത്തതാണ് കേസുകൾ.   പത്തനംതിട്ട പോലീസ് സംശയകരമായ   സാഹചര്യത്തിൽ പിടികൂടിയ…

Read More