മീനമാസപൂജ : ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കും കൊടിയേറ്റ് 9 ന്

പൈങ്കുനി ഉത്രം മഹോല്‍സവം മീനമാസപൂജ ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കുംകൊടിയേറ്റ് 9 ന്     KONNI VARTHA.COM : പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന്  വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍  മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും.രാത്രി 7 മണിമുതല്‍ പ്രാസാദ ശുദ്ധിക്രിയകള്‍  നടക്കും.ക്ഷേത്രനട തുറക്കുന്ന അന്നേദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല.     മാര്‍ച്ച് 9 മുതല്‍ ക്ഷേത്രതിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.മാര്‍ച്ച് 9 ന്…

Read More