റെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു

  റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസൈലിന്റെ സഞ്ചാരപഥം വിവിധ…

Read More