ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു കുരുമ്പന്മൂഴി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കും: മന്ത്രി അഡ്വ. കെ. രാജന്‍ കുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കോസ്‌വേയില്‍ വെള്ളം കയറിയ നിലയിലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും പ്രദേശവാസികളുമായും മന്ത്രി വിശദമായ ചര്‍ച്ച നടത്തി. ഗൗരവമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇരു കരകളും തമ്മില്‍…
Read More