konnivartha.com: മാനസികവളർച്ചയില്ലാത്ത സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു പോലീസിന്റെ പിടിയിലായി. റാന്നി സ്വദേശിയായ 61 കാരനെയാണ് റാന്നി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാൾ യുവതികളുടെ പിതാവിന്‍റെ അനുജനാണ് .മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്, യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഫോണിൽ എടുക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും, അവിടെനിന്നും റാന്നി പോലീസ് സ്റ്റേഷനിൽ അയച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ കേസെടുക്കുകയുമായിരുന്നു. വെച്ചൂച്ചിറ പോലീസ് പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി, പരാതിയും പ്രതിയെയും റാന്നി പോലീസിന് കൈമാറുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സി പി ഓ അഞ്ജന യുവതികളുടെ മൊഴി മാതാവിന്റെ സാന്നിധ്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. പ്രതിയെ…
Read More