തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മ നികത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ ടാറിങ്ങിന് കരാര്‍ നല്‍കിയെങ്കിലും പണികള്‍ വൈകുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണമായി . ഈ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മയുടെ ശ്രമ ഫലമായി നികത്തി മാതൃകയായി . തേക്കുതോട് പ്ലാന്‍റേഷന്‍ റോഡ് സഞ്ചാരയോഗ്യമാക്കണം എന്ന് വര്‍ഷങ്ങളുടെ ആവശ്യമായിരുന്നു . കഴിഞ്ഞയിടെ ഈ റോഡ് പണികള്‍ക്ക് വേണ്ടി കരാര്‍ നല്‍കി .എന്നാല്‍ 8 മാസം താമസം വരുമെന്നതിനാല്‍ റോഡിലെ കുഴികള്‍ നികത്തുവാന്‍ നാട്ടുകാര്‍ ചേര്‍ന്ന് സംഘടിച്ചു . തേക്കുതോട് ജനകീയ കൂട്ടായ്മ എന്ന വാട്സ് ആപ് ഗ്രൂപ്പാണ് കുഴികള്‍ നികത്തി റോഡ് താല്‍കാലികമായി സഞ്ചാരയോഗ്യമാക്കിയത് . 200 ഓളം നാട്ടുകാരുടെ ശ്രമ ഫലമായി പ്രദേശത്തെ പ്രവാസികളുടെ കൂടി സഹായത്താല്‍ പാറ ഉത്പന്നം എത്തിച്ചാണ് വലിയ കുഴികള്‍ അടച്ചത് . തണ്ണിത്തോട് മൂഴി മുതല്‍ പ്ലാന്‍റേഷന്‍ ഭാഗം തീരുന്നത്…

Read More