konnivartha.com /പത്തനംതിട്ട : തിരുവല്ല തോട്ടഭാഗം എസ് ബി ഐയുടെ പിന്നിലെ 10 സെന്റ് വസ്തു വാങ്ങിനൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം പ്രഭാകരന്റെ മകൻ സുനിൽ കുമാറി (47)നെയാണ് തിരുവല്ല പോലീസ് വൈകിട്ട് അറസ്റ്റ് ചെയ്തത്. തലവടി സൗത്ത് അട്ടിപ്പറമ്പിൽ ഗീവർഗീസിനാണ് സെന്റിന് 1,80,000 രൂപ വച്ച് പ്രതി വസ്തു കച്ചവടം ഉറപ്പിച്ചത്. തുടർന്ന്, കഴിഞ്ഞവർഷം ഫെബ്രുവരി 15 ന്, ഇദ്ദേഹത്തിന്റെ തിരുവല്ല ബാങ്ക് ഓഫ് ബറോഡ ശാഖയിലെ 3 ലക്ഷം രൂപയുടെ ചെക്ക് ലീഫ് പ്രതി കൈപ്പറ്റി തുക മാറിയെടുത്തു. പിന്നീട്, ജൂലൈയിലും സെപ്റ്റംബറിലും 50000 വീതം ഗൂഗിൾ പേ ആയും പ്രതിയുടെ സ്റ്റാഫ് മുഖേനയും കൈപ്പറ്റി. നവംബറിൽ ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ മല്ലപ്പള്ളി എസ് ബി ഐ ശാഖയിലൂടെ എഴുത്തുകൂലി ഇനത്തിൽ പ്രതിയുടെ തിരുവല്ല…
Read More