കര്‍ഷകരുടെ പരാതിയില്‍ പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കണം : വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം : മലവെള്ളം എത്തിയാല്‍ കൃഷി പൂര്‍ണ്ണമായും നശിക്കും കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ഏഴാം വാർഡിൽ തൂക്കുപാലം മുറ്റാക്കുഴി ഭാഗത്തെ വലിയ തോടിന്‍റെ സംരക്ഷണ ഭിത്തി കഴിഞ്ഞ പ്രളയത്തിൽ തകര്‍ന്നത് ഇതു വരെയും ഇത് പുന : സ്ഥാപിച്ചിട്ടില്ലാ എന്നു പരാതി ഉയര്‍ന്നു . വയലിലേക്ക് വെള്ളം കയറി ഏക്കർ കണക്കിനു കൃഷി നശിക്കുന്ന സ്ഥിതിയിലാണ് . വാഴയും കപ്പയുമാണ് പ്രധാന കാര്‍ഷിക വിളകള്‍ . കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കുത്തി ഒലിച്ച് കൃഷി നാശം ഉണ്ടായി . പന്നിയും മറ്റും കയറാതെ ഇരിക്കാന്‍ നിര്‍മ്മിച്ച സോളാര്‍ വേലിയും തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി . കൃഷിഭവനിലും ,വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കി എങ്കിലും…
Read More