കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നദിയിലും ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മൂഴിയാര്‍, മണിയാര്‍ എന്നീ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിട്ടുണ്ട്. നിലവില്‍ പമ്പ ഡാമില്‍ 71 ശതമാനം ജലനിരപ്പ് ഉണ്ട്. തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നാല്‍ പമ്പ ഡാം തുറക്കേണ്ടതായി വരും. കക്കി ആനത്തോട് ഡാം നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ല. വന പ്രദേശങ്ങളിലും ശക്തമായി മഴ ലഭിക്കുന്നുണ്ട്. മുന്‍പ് വെള്ളം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അടിയന്തരമായി ക്യാമ്പുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സജ്ജീകരണങ്ങള്‍ നടക്കുന്നുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള…
Read More