കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക

കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ഈമാസം ആരംഭിക്കും: 68 പുതിയ തസ്തിക (മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്) സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളില്‍നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിലും കോന്നി മെഡിക്കല്‍ കോളജിലേക്ക് ജീവനക്കാരെ നിയമിക്കും . കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസും, സൂപ്രണ്ട് ഓഫീസും ജൂലൈ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു . മെഡിക്കല്‍ കോളജ് ഒപി പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഡിഎംഇ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഒപി ആരംഭിക്കുന്നതിന്റെ ഭാഗമായി 68 പുതിയ തസ്തികകള്‍ക്ക് അടിയന്തിര അംഗീകാരം തേടി സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. എന്‍എച്ച്എമ്മില്‍ നിന്നും നിയമനങ്ങള്‍ നടത്താനും യോഗത്തില്‍…

Read More