ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍. 195 കുടുംബങ്ങളിലായി 237 പുരുഷന്‍മാരും 250 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടെ 607 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വല്ലന എസ്എന്‍ഡിപി യുപിഎസില്‍ 10 കുടുംബങ്ങളിലെ 29 പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബത്തിലെ ഒമ്പത് പേരുമാണുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 17 ക്യാമ്പുകളിലായി 182 കുടുംബങ്ങളിലെ 569 പേര്‍ ക്യാമ്പില്‍ കഴിയുന്നു. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, മുത്തൂര്‍…
Read More