വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു

    സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനായി : മന്ത്രി വി. ശിവന്‍കുട്ടി konnivartha.com: സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ, ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ നമ്മള്‍ സ്ഥാപിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 1.2 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മിച്ച വള്ളിക്കോട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറകളായി വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ നമ്മുടെ സമൂഹത്തിലെ യുവത്വത്തിന്റെ മനസ്സിനെ പരിപോഷിപ്പിച്ചുകൊണ്ട് പഠനത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നു. നമ്മുടെ കുട്ടികള്‍ക്ക് അക്കാദമിക് വിദ്യാഭ്യാസം മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ രൂപപ്പെടുത്തുന്ന മൂല്യങ്ങളും തത്വങ്ങളും ലഭിക്കുന്ന സ്ഥലമാണിത്. ഇന്ന്, ആധുനിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും അനുയോജ്യമായ പഠന അന്തരീക്ഷം ഉറപ്പാക്കുകയും…

Read More