മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഓഫീസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനമായ ഇ-ടാപ്പ്, സെൽഫ് മീറ്റർ റീഡിങ് സംവിധാനം എന്നിവയുൾപ്പെടെ പുതിയ അഞ്ച് വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ് എന്ന പേരിൽ നടപ്പിലാക്കുന്നത്.…
Read More