മാരാമണ്‍ കണ്‍വന്‍ഷന് സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

  കോന്നി വാര്‍ത്ത : ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പേടുത്തേണ്ട ക്രമീകരണങ്ങള്‍ തീരുമാനിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. 65 വയസിന് മുകളില്‍ പ്രായമുള്ളവരേയും, 10 വയസില്‍ താഴെ പ്രായമുള്ളവരേയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും. മാരാമണ്‍ ഭാഗത്തുള്ള നദിയുടെ വശം കെട്ടി സംരക്ഷിക്കുന്നതിന് പ്രപ്പോസല്‍ നല്‍കുമെന്നും കോഴഞ്ചേരി ഭാഗത്തുള്ള നദിയുടെ വശം കെട്ടുന്നതിന് പ്രപ്പോസല്‍ നല്‍കിയെന്നും പുതിയ പാലം പണി നടക്കുന്ന സ്ഥലത്തു കൂടെ ജനങ്ങള്‍ക്ക് സമ്മേളന…

Read More