konnivartha.om : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ കെ വി ശശിധരന്റെ മകൻ അജീഷ് ബാബു കെ എസ് (42) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്. 2017 സെപ്റ്റംബർ ഒന്നുമുതൽ 2020 നവംബർ 27 വരെയുള്ള കാലയളവിൽ പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനാണ് തട്ടിപ്പിനിരയായത്. സിബിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നും അജീഷ് ബാബുവിന്റെ വെണ്ണിക്കുളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്ക് രണ്ടു തവണയായി ആകെ മുപ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തിൽപരം രൂപയാണ് നിക്ഷേപിപ്പിച്ചത്. തുടർന്ന് കൈപ്പറ്റിയ തുകയോ ലാഭവിഹിതമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. ഒന്നാം പ്രതിയാണ് അജീഷ് ബാബു, രണ്ടും മൂന്നും…
Read More