ആതുരസേവന മേഖലയെ ഉപഭോക്തൃ സംരക്ഷണനിയമത്തില്‍ വീണ്ടും കൊണ്ടുവരണം

 

ആതുര സേവന മേഖലയെ പൂർണ്ണമായി ഒഴിവാക്കി നിലവിൽവന്ന ഉപഭോക്തൃ സംരക്ഷണനിയമം ജനവിരുദ്ധമാണെന്ന് ഇന്ത്യൻ കൺസ്യൂന്മേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷം സുപ്രീം കോടതി വിധിയോടു കൂടിയാണ് ആതുര സേവന മേഖലയെ നിലവിലുണ്ടായിരുന്ന നിയമത്തിൽ ഉൾപ്പെടുത്തിയത്.ആരോടും ചർച്ച ചെയ്യാതെ ഇപ്പോൾ കൊണ്ടുവന്ന ഭേദഗതി റദ്ദ്‌ ചെയ്ത് ആതുരസേവന മേഖലയെ ഉൾപ്പെടുത്തിപുതിയ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡണ്ട് , പ്രധാനമന്ത്രി, കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്സ് .കൃഷ്ണകുമാർ, അഞ്ജിത.എസ്സ് , ആര്‍ .ശിവകുമാർ, അജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!