തണ്ണിത്തോട് കെഎസ്ഇബി ഓഫീസ് ഫെബ്രുവരി 17ന് വൈദ്യുതി മന്ത്രി നാടിന് സമര്‍പ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട്ടില്‍ അനുവദിച്ച പുതിയ കെഎസ്ഇബി ഓഫീസ് ഫെബ്രുവരി 17 ന് രാവിലെ ഒന്‍പതിന് വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി കാലതാമസം കൂടാതെ യാഥാര്‍ഥ്യമാക്കുകയായിരുന്നു ലക്ഷ്യം. തണ്ണിത്തോട് ജംഗ്ഷനിലുള്ള ആഞ്ഞിലിമൂട്ടില്‍ ബില്‍ഡിംഗിലാണ് ഓഫീസിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം കെട്ടിടം സന്ദര്‍ശിച്ച് പശ്ചാത്തല സൗകര്യങ്ങള്‍ വിലയിരുത്തി. പുതിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കോന്നി സബ്സ്റ്റേഷനില്‍ നിന്നും കക്കാട് പവര്‍ഹൗസില്‍ നിന്നും വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കും. തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കള്‍ക്കാണ് സെന്ററിന്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട…

Read More