കോന്നി ആന മ്യൂസിയം  ഫെബ്രുവരി 16ന് തുറന്നു നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശിഷ്ടാതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയമാണ് കോന്നിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. ആനയുമായി ബന്ധപ്പെട്ട വിജ്ഞാനം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനും കോന്നിയുടെ ആന ചരിത്രം അറിയാനും കഴിയുന്ന നിലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് ആന മ്യൂസിയം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന…

Read More