“ജനകീയ സഭ “വള്ളിക്കോട് മൂർത്തി മുരുപ്പിൽ നടന്നു

  വള്ളിക്കോട് മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്. വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്‍കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു. മൂർത്തി മുരുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം…

Read More